സൗജന്യ അരി കേന്ദ്രം നല്‍കുന്നത്: മോദി

Monday 9 May 2016 9:37 pm IST

കന്യാകുമാരി: തമിഴ്‌നാട് സര്‍ക്കാരിന് ജനങ്ങള്‍ക്ക് ഒരു രൂപയ്ക്കും സൗജന്യമായും മറ്റും അരി നല്‍കാന്‍ കഴിയുന്നത് കേന്ദ്രം സബ്‌സിഡി നല്‍കുന്നതുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''തങ്ങള്‍ക്ക് ലഭിക്കുന്ന അരി എവിടെ നിന്ന് വരുന്നുവെന്നത് തമിഴ്‌നാട്ടിലെ പാവങ്ങവള്‍ക്കറിയില്ല. ഇവിടെ അക്കാര്യങ്ങളൊന്നും ആരും അവരോട് പറയാറുമില്ല.'' മോദി വിശദീകരിച്ചു. ഒരു കിലോ അരിക്കുള്ള 27 രൂപ കേന്ദ്രമാണ് നല്‍കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ക്കത് ഒന്ന് അല്ലെങ്കില്‍ രണ്ടു രൂപയ്ക്ക് ലഭിക്കുന്നത്. പക്ഷേ കേന്ദ്രം ഇതിന്റെയൊന്നും അവകാശവാദമുന്നയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്രസര്‍ക്കാറിന് നിങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. പക്ഷേ ആ ബാഗുകളില്‍ ഒന്നില്‍പ്പോലും മോദിയുടെ പടമോ പേരോ ഉണ്ടാകില്ല. പാവപ്പെട്ട ജനങ്ങളുടെ മുഖത്തുണ്ടാകുന്ന ചിരിയാണ് എന്റെ സന്തോഷം.' വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികളുടെ മേല്‍ അമ്മ സ്റ്റിക്കര്‍ പതിപ്പിച്ചതിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.