മണ്ഡലം പര്യടനത്തില്‍ ആവേശം വിതറി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍

Monday 9 May 2016 9:42 pm IST

ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തില്‍ ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ പര്യടനം ആവേശം വിതച്ച് ജനങ്ങള്‍ക്കിടയില്‍ പുത്തനുണര്‍വ്വേകി. മണ്ഡലത്തിന്റെ ഏറെ നാളത്തെ ആവശ്യങ്ങളായ കുടിവെള്ളക്ഷാമം, റോഡുകളുടെ ശോച്യാവസ്ഥ, വിദ്യാഭ്യാസത്തിന് യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മതിയായ സ്ഥാപനങ്ങള്‍ ഇല്ലായെന്നുള്ള യാഥാര്‍ത്ഥ്യം പ്രചരണത്തിനിടയില്‍ ഉയര്‍ന്നുവന്നു. സമീപ മണ്ഡലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും വികസനവും കടന്നുവന്നപ്പോള്‍ ചങ്ങനാശേരി ഗതാഗതക്കുരുക്കിലും കുടിവെള്ളക്ഷാമത്തിലും വലയുകയാണെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ജനങ്ങളോട് ഇതിനൊരു മാറ്റത്തിനായി ചങ്ങനാശേരിയുടെ രക്ഷക്കായി നമുക്ക് ഒന്നിച്ചുനില്‍ക്കാമെന്ന വാഗ്ദാനം നല്‍കി. ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ചങ്ങനാശേരിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല എന്ന ജനവികാരം ഉയര്‍ന്നു. വ്യാപാര മേഖലകളുടെ ദയനീയസ്ഥിതിയും ജലഗതാഗതസൗകര്യങ്ങള്‍ ഇല്ലാതായതുംഅപ്പര്‍കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് തിരിച്ചടിയായി. കുടിവെള്ളംപോലും ലഭ്യമല്ല. തലങ്ങും വിലങ്ങും തോടുകളില്‍ വെള്ളംകെട്ടിക്കിടന്ന് മലിനമായ ജലം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കിണറുകളില്‍പോലും വെള്ളമില്ലാത്ത അവസ്ഥയില്‍ ജനങ്ങള്‍ വന്‍വിലകൊടുത്ത് സ്വകാര്യ വ്യക്തികളില്‍നിന്ന് വെള്ളം മേടിക്കേണ്ട അവസ്ഥ നിയോജകമണ്ഡലത്തില്‍ വ്യാപകമായി കാണാന്‍ കഴിയുന്ന അവസ്ഥയാണ്. വ്യാപകമായ മണ്ണെടുപ്പും നിലംനികത്തലും അധികാരികളും ഇപ്പോള്‍ ഭരിക്കുന്നവരും കണ്ടില്ലെന്ന് നടിച്ച് ചങ്ങനാശേരിയുടെ പാരിസ്ഥിതിക സന്തുലനംതന്നെ ഇല്ലാതാക്കി. മണ്ഡലം പര്യടനത്തിനിടയില്‍ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണനോട് പരാതിപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.