കോട്ടയം: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ്സിനെ ന്യായീകരിച്ച് എന്‍സിപി. ഈ ഇടപാടില്‍ അഴിമതി നടന്നതായി കരുതുന്നില്ലെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ജിമ്മി ജോര്‍ജ്ജ്. കോട്ടയം പ്രസ്സ്ക്ലബ്ബിന്റെ നിലപാട് 2016 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം കോണ്‍ഗ്രസ്സിനെ ന്യായീകരിച്ചത്. ഇത് സിപിഎം അടക്കമുള്ള ഇടതുപക്ഷ സംഘടനകളുടെ നിലപാടിന് വിരുദ്ധമാണ്.
അന്വേഷണം നടത്തി അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടതിനു പകരം പ്രധാനമന്ത്രി ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്‍സിപി നേതാവ് പറഞ്ഞു.
കേരളത്തിന്റെ വികസന അടിത്തറ അഞ്ച് വര്‍ഷം കൂടുമ്പോഴുണ്ടാകുന്ന ഭരണമാറ്റമാണ്. അതുകൊണ്ട് തുടര്ഭരണമുണ്ടാകാന് പാടില്ല. അഞ്ച് വര്‍ഷം യുഡിഎഫ് ഭരിച്ചാല്‍ പിന്നത്തെ അഞ്ച് വര്‍ഷം എല്‍ഡിഎഫ് ഭരിക്കണം. അതാണ് കേരളത്തിന് ഗുണകരമെന്ന് ജിമ്മി ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: