ഗയ: ബീഹാറിലെ ഗയയില്‍ എംഎല്‍എയുടെ വാഹനം മറികടക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഭരണകക്ഷിയായ ജനതാദളിന്റെ എംഎല്‍എയുടെ മകന് റോക്കി യാദവ് സഞ്ചരിച്ച കാര്‍ മറികടക്കാന്‍ ശ്രമിച്ചതിനാണ് കഴിഞ്ഞദിവസം 19 കാരനായ ആദിത്യ സച്ദേവിനെ വെടിവച്ച് കൊന്നത്.
ബീഹാറിലെ പ്രതിപക്ഷ നേതാവ് പ്രേംകുമാറിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ച് ഗയയിലെ തെരുവുകളിലേക്ക് ഇറങ്ങിയത്. റോക്കിയുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് സമരം.
ജെഡിയു എംഎല്‍എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവസമയത്ത് ഒപ്പം അച്ഛന് ബിന്ദി യാദവും ഉണ്ടായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് എപ്പോഴും അംഗരക്ഷകരുടെ സംരക്ഷണം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അംഗരക്ഷകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മുന്‍പ് എ കെ 47 തോക്കുകള്‍ കൈവശം വച്ചതിന് ബിന്ദിയെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: