ലിയാണ്ടറിന് കിരീടം

Monday 9 May 2016 9:58 pm IST

ബുസാന്‍: 43-ാം വയസ്സിലും കിരീടം നേടി ലിയാണ്ടര്‍ പേസ് ടെന്നീസ് ലോകത്തെ വിസ്മയിപ്പിക്കുന്നു. ബുസാന്‍ ഓപ്പണ്‍ ചലഞ്ചര്‍ ഡബിള്‍സിലാണ് ഇന്ത്യന്‍ ടെന്നീസിന്റെ വിസ്മയമായ ലിയാണ്ടര്‍ പേസ് കിരീടം ചൂടിയത്. ഓസ്‌ട്രേലിയയുടെ സാം ഗ്രോത്തിനൊപ്പമാണു പെയ്‌സ് കിരീടം നേടിയത്. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ഇരട്ട സഹോദരങ്ങളായ സാന്‍ചായ് റാതിവാറ്റാന-സോന്‍ചാറ്റ് റാതിവാറ്റാന സഖ്യത്തെ മൂന്ന് സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് പേസ് സഖ്യം കിരീടം സ്വന്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.