കൊച്ചി: എന്‍ഡിഎയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കേരള വികാസ് കോണ്‍ഗ്രസ്.
കൊച്ചിയില്‍ നടന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംസ്ഥാന പ്രസിഡന്റ് ജോസ് ചേമ്പേരിയെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കി.
പ്രൊഫ. പ്രകാശ് കുര്യാക്കോസിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. തുടര്‍ന്നും എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പരിശ്രമിക്കുമെന്നും പ്രൊഫ.പ്രകാശ് കുര്യാക്കോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: