തിരുവന്തപുരം: ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മെയ് ഇന്ന് കേരളത്തിലെത്തും. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നാല് തെരഞ്ഞെടുപ്പ് റാലികളില്‍ അമിത് ഷാ പങ്കെടുക്കും.
രാവിലെ 10.45 ന് മണലൂര്‍ മണ്ഡലത്തിലാണ് ആദ്യ പരിപാടി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ഇവിടെ സ്ഥാനാര്‍ത്ഥി. 11.50 ന് കബനിക്കടവ് ബീച്ചില്‍ കൈപ്പമംഗലം മണ്ഡലത്തിന്റെ പൊതു പരിപാടിയില്‍ പങ്കെടുക്കും.
ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന് തഷ്ണാത്തിനായി വോട്ടു തേടും. ബിജെപി നേതാവ് എന്‍ ശിവരാജന് മത്സരിക്കുന്ന കൊടുവായൂരില്‍ 2.30 നാണ് മൂന്നാമത് പരിപാടി. 3.50 ന് മലമ്പുഴ മണ്ഡലത്തില്‍ അമിത്ഷാ എത്തും. സി കൃഷ്ണകുമാര്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി
പ്രതികരിക്കാൻ ഇവിടെ എഴുതുക: