വിളപ്പില്‍: നാടൊന്നടങ്കം കൃഷ്ണദാസിനെ സ്വീകരിക്കാന്‍ ഒത്തുകൂടിയതോടെ വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനില്‍ ഉത്സവ പ്രതീതിയായി. കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസിന്റെ രണ്ടാംഘട്ട പര്യടനം വിളപ്പില്‍ശാലയില്‍ നിന്നാണ് ഇന്നലെ ആരംഭിച്ചത്.
വാദ്യമേളവും ആര്‍പ്പുവിളികളും സ്വീകരണത്തിന്റെ മാറ്റുകൂട്ടി. രാജ്യസഭാ എംപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിക്കൊപ്പം റോഡ് ഷോയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോ 14 ന് രാവിലെ എട്ടിനാക്കി
സ്ഥാനാര്‍ഥി പര്യടനം നടത്തുകയായിരുന്നു.
ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതിയംഗം തകിടി അപ്പുക്കുട്ടന്, മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍, ജനറല്‍ സെക്രട്ടറിമാരായ വിളവൂര്‍ക്കല്‍ ഉണ്ണി, പേയാട് കാര്ത്തികേയന്, ജില്ലാ കമ്മറ്റിയംഗം സി.എസ്. അനില്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രന്, ജനറല്‍ സെക്രട്ടറി വിളപ്പില്‍ശാല ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: