പള്ളുരുത്തി: തപസ്യ കലാകാരന്മാര് അവതരിപ്പിക്കുന്ന തെരുവു നാടകത്തിന്റെ സന്ദേശം ജനങ്ങളിലെത്തുന്നതോടെ കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് മുന്നണികള്‍ നടത്തുന്ന കപടനാടകം പൊളിയുമെന്ന് തപസ്യ അദ്ധ്യക്ഷന്‍ കവി എസ്. രമേശന് നായര്‍ പ്രസ്താവിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി തപസ്യ തയ്യാറാക്കിയ തെരുവു നാടകത്തിന്റെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രചാരണ പരിപാടി പള്ളുരുത്തി വെളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എന്‍. ആര്. മധുവാണ് നാടക രചയിതാവ്. ഇത് ശരിയായ അവസരമാണ്.
ജനവഞ്ചനയ്ക്ക് മെയ് 16-ന് മറുപടികൊടുക്കാന്‍ പറ്റിയ അവസരം. ഇടതു-വലത് രാഷ്ട്രീയങ്ങള്‍ക്ക് ബദല്‍ കാത്തിരുന്ന ജനതയ്ക്ക് മികച്ച അവസരമാണ് കൈവന്നിട്ടുള്ളത്. ഈ നാടകത്തിന്റെ സന്ദേശം ജനങ്ങളിലെത്തും, അതോടെ ആ നാടകം പൊളിയും, രമേശന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: