മമ്പറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ധര്‍മ്മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരിക്ക് നേരെ സിപിഎമ്മുകാരുടെ കൈയേറ്റശ്രമം. വേങ്ങാട് പഞ്ചായത്തിലെ മയിലുളളമൊട്ടക്കടുത്ത് കുഴിയില്‍ പീടികയില്‍ വെച്ചാണ് സംഘടിതരായ സിപിഎം അക്രമികള്‍ സ്ഥാനാര്‍ത്ഥിയെ കൈയേറ്റം ചെയ്യാനും പ്രചാരണപരിപാടി തടയാനും ശ്രമിച്ചത്.
ആദ്യം പൈലറ്റ് വാഹനം തടഞ്ഞുനിര്‍ത്തുകയും ഇവിടെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി ഗ്രാമമാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം അക്രമികള്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരിയെയും മറ്റ് നേതാക്കള്‍ക്കും നേരെ അക്രമിസംഘം അസഭ്യവര്‍ഷം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. പ്രസംഗിക്കാന്‍ അനുവദിക്കാതെ സംഘം തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കൂത്തുപറമ്പ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സിപിഎം അക്രമികള്‍ സംഘര്‍ഷം നടത്താനുള്ള ശ്രമം തുടരുകയായിരുന്നു. എന്നാല്‍ ഇവരെ തടയാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: