സാരഥി പുരസ്‌കാരത്തിനു ഷോര്‍ട്ട്ഫിലിം ക്ഷണിച്ചു

Monday 9 May 2016 11:00 pm IST

കാഞ്ഞങ്ങാട്: തപസ്യ കലാ സാഹിത്യവേദിയും സാരഥി പുരസ്‌കാരസമിതിയും സംയുക്തമായി നടത്തുന്ന സംസ്ഥാന ഷോര്‍ട്ട് ഫിലിം പുരസ്‌കാരത്തിനു അപേക്ഷ ക്ഷണിക്കുന്നു. മുപ്പത് മിനിറ്റില്‍ താഴെയുള്ളവ ഷേര്‍ട്ട്ഫിലിം വിഭാഗത്തിലും മുപ്പത് മിനിറ്റ് മുതല്‍ എന്‍പത് മിനിറ്റ് വരെയുള്ളവ ടെലിഫിലിം വിഭാഗത്തിലുമായിരിക്കും പരിഗണിക്കുക. 2012നു ശേഷം നിര്‍മ്മിച്ചവയായിരിക്കണം ചലച്ചിത്രങ്ങള്‍. ഇരു വിഭാഗത്തിലും ഏറ്റവും നല്ല ചിത്രത്തിനു പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും പുരസ്‌കാരമായി നല്‍കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 25. വിശദവിവരങ്ങള്‍ക്ക് 9495963032 എന്ന മൊബൈല്‍ നമ്പറിലോ മെൃമറവശ ുൗൃമസെമ ൃമാ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. ജൂണ്‍ 5ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.