കാലടി: ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ ശ്രീ ശങ്കരജയന്തി ആഘോഷങ്ങള്‍ക്ക് ഗ്രാമപരിക്രമയോടെ തുടക്കമായി. പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ഉദ്ഘാടനം ചെയ്തു. സാമൂഹിക സമരസത പ്രാന്ത പ്രമുഖ് വി.കെ വിശ്വനാഥന്, പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍, കെ.പി.ശങ്കര്‍, ഒ.ബി.സുദര്ശനന്, സി.പി. അപ്പു, എസ്. ഗോപാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
ഇന്ന് 6 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ജയന് എന്‍.ശങ്കരന് അദ്ധ്യക്ഷത വഹിക്കും. ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വ്വകലാശാലയിലെ ഡോ.എം.വി. നടേശന് മുഖ്യപ്രഭാഷണം നടത്തും. നാളെ ശ്രീ ശങ്കരജയന്തി ദിവസം രാവിലെ ആദിശങ്കര കീര്‍ത്തി സ്തംഭ മണ്ഡപത്തില്‍ രാവിലെ 10.30ന് സന്ന്യാസി സമ്മേളനം നടക്കും. സ്വാമി ദര്‍ശനാനന്ദ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 4ന് ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡലത്തില്‍ ആരംഭിക്കുന്ന മഹാപരിക്രമ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ പ്രമുഖ് എ. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചിന്മയാമിഷന് കേരളഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ ശ്രീ ശങ്കരജയന്തി സന്ദേശം നല്‍കും.
മഹാപരിക്രമയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കാളികളാകും. കീര്‍ത്തി സ്തംഭ മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് ആശ്രമം റോഡ്, മലയാറ്റൂര്‍ റോഡ്, പോലീസ് സ്റ്റേഷന് കവലവഴി മുതലക്കടവില്‍ എത്തിയ ശേഷം നടക്കുന്ന നദീപൂജയ്ക്ക് തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് മഹാ ആരതി, ശ്രീ ശങ്കരപ്രതിമയില് പുഷ്പാര്‍ച്ചന, നദീസ്നാനം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: