തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ സജ്ജീകരിക്കുന്ന പ്രക്രിയ 12നകം പൂര്‍ത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ആഫീസര്‍ അറിയിച്ചു.
അച്ചടി പൂര്‍ത്തിയായ ബാലറ്റ് പേപ്പര്‍ ഇതിനകം ജില്ലാ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ബാലറ്റ് സെറ്റിംഗ് ജോലികള്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.
സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് ബാലറ്റ് സജ്ജീകരിക്കുന്നത്. 21646 ബൂത്തുകളിലേക്കുള്ള ബാലറ്റ് പേപ്പര്‍ സെറ്റിംഗാണ് നാലു ദിവസമായി പൂര്‍ത്തിയാക്കുക. പൂഞ്ഞാര്‍ മണ്ഡലത്തില്‍ 17 സ്ഥാനാര്‍ത്ഥികളുള്ളതിനാല്‍ 161 ബൂത്തുകളില്‍ രണ്ട് ബാലറ്റ് യൂണിറ്റ് വീതം ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: