ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥി പൈലി വാത്യാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ‘ഭാഗമായി പായം പഞ്ചായത്തില്‍ എന്‍ഡിഎ യുടെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലി നടത്തി. കൂട്ടുപുഴയില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറോളം ബൈക്കുകള്‍ പങ്കെടുത്തു. പായം പഞ്ചായത്തിലെ മട്ടിണി, പെരിങ്കരി, വിളമന, മാടത്തില്‍, കോളിക്കടവ്, വട്ട്യറ, കുന്നോത്ത് തുടങ്ങിയ മേഖലകളിലൂടെ കടന്നുപോയ റാലി വള്ളിത്തോട് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: