പ്ലസ്ടു, വിഎച്ച്‌സിഇ ഫലം ഇന്ന്‌

Tuesday 10 May 2016 3:36 pm IST

തിരുവനന്തപുരം: പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദാണ് ഫലപ്രഖ്യാപനം നടത്തുക. ഹയര്‍ സെക്കന്‍ഡറി ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ലഭിക്കും . www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.result.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.ink, www.educationkerala.gov.in മൊത്തം നാലു ലക്ഷത്തി എഴുപതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ മാത്രം 3,61683 പേരാണ് ഉള്ളത്. കഴിഞ്ഞ തവണ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 83.9 ശതമാനവും വിഎച്ച്എസി വിഭാഗത്തില്‍ 91.63 ശതമാനവും ആയിരുന്നു വിജയ ശതമാനം. പരീക്ഷാഫലം അറിയാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കി. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലം പ്രസിദ്ധീകരിക്കുന്ന സമയം മുതല്‍ പരീക്ഷാഫലം ലഭിക്കും. ആന്‍േഡ്രായ്ഡ് വേര്‍ഷനിലുള്ള എല്ലാ സ്മാര്‍ട്ട് ഫോണിലും പ്ലേ സ്‌റ്റോറില്‍ നിന്നും പിആര്‍ഡി ലൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പത്താം ക്ലാസ് പരീക്ഷാഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.