തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പുനലൂരില്‍ സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തോമസ് (65) മരിച്ചു. തിങ്കളാഴ്ച രാവിലെ 6.20നായിരുന്നു മരണം.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന തോമസ് ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. 50കാരിയായ മേഴ്സിയാണ് സ്വന്തം ജ്യേഷ്ഠന് തോമസിന്റെ കൊലക്കത്തിക്ക് ഇരയായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഇരുവരും ഒരുമിച്ചായിരുന്നു താമസം. രണ്ടുപേരും അവിവാഹിതരാണ്. കൊലപാതകത്തിന് ശേഷം തോമസ് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന കുട്ടിയെ പുറത്തേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: