ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി. കടുത്ത പനിയെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പോണ്ടിച്ചേരിയില്‍ എത്തിയാല്‍ വധിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കിയതായാണ് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. നാരായണ സ്വാമിക്കാണ് ഭീഷണി കത്ത് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: