തൃശ്ശൂര്‍: അഴിമതികള്‍ ഒരോന്നായി പുറത്തുവരുമ്പോഴാണ് സോണിയ ഗാന്ധിക്ക് ദേശസ്നേഹം ഓര്‍മ്മ വരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
സോണിയ ഗാന്ധിയുടെ പുത്രസ്നേഹത്തെക്കുറിച്ചും അഴിമതി പ്രേമത്തെക്കുറിച്ചും നാട്ടുകാര്‍ക്ക് അറിയാമെന്നും അമിത് ഷാ തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.
ഭൂമിയിലും ആകാശത്തും പാതാളത്തിലും വരെ അഴിമതി നടത്തിയവരാണ് യുപിഎ സര്‍ക്കാര്‍. ആ സര്‍ക്കാരിനെ റിമോട്ട്കണ്ട്രോള് കൊണ്ട് നിയന്ത്രിച്ചത് സോണിയ ഗാന്ധിയായിരുന്നു. അഴിമതിക്കാരെ കുടുക്കുമെന്നാണ് മോദി സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് സോണിയ ഗാന്ധി വികാരാധീനയാകേണ്ടന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എതിരാളികളെ വ്യക്തിഹത്യ നടത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: