ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ 2015-ലെ ഫലം പ്രഖ്യാപിച്ചു. ദല്‍ഹി സ്വദേശിനി ടിന ഡാബിക്ക് ഒന്നാം റാങ്ക് ലഭിച്ചു.
ജമ്മു കാഷ്മീര്‍ സ്വദേശിയും റെയില്‍വേയില്‍ ഉദ്യോഗസ്ഥനുമായ ആമിര്‍ ഉല് ഷാരി ഖാന് അഖ്ത്താര് രണ്ടാം റാങ്കും ജസ്മീത് സിംഗ് സാന്ധു മൂന്നാം റാങ്കും സ്വന്തമാക്കി.
ഡിസംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
മാര്‍ച്ച്- മെയ് മാസങ്ങളിലായി നടത്തുന്ന ഇന്റര്‍വ്യൂവും ലിസ്റ്റിന് മാനദണ്ഡമാകും. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സര്‍വ്വീസുകളിലായി 1078 ഉദ്യോഗാര്‍ത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: