ആലപ്പുഴ: കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് വി.കെ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. യശോധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, ജില്ലാജോ. സെക്രട്ടറി അനിയന് സ്വാമിചിറ എന്നിവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളി സംഘം ഭാരവാഹികളായി കാര്ത്തികേയന് പി.സി (പ്രസിഡന്റ്), ഗോപിദാസ്, അഭിലാഷ് ബേര്‍ലി (വൈസ് പ്രസിഡന്റുമാര്‍), സാലി വേലായുധന് (ജന. സെക്രട്ടറി), സാബു പി (ജോ. സെക്രട്ടറി), യശോധരന് (ട്രഷറര്‍) എന്നിവരടങ്ങുന്ന 15അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: