കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തായ പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ എസ്എന്‍എസ്വിഎം യുപി സ്കൂളില്‍ വൃദ്ധരും ശാരീരിക അവശതകളുള്ളവരും പടി കയറിപ്പോയി വോട്ടു ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡോളി ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി അനുമതി നല്കി. മെയിന്‍ റോഡില്‍ നിന്ന് സ്കൂളിലേക്ക് എത്താന്‍ 48 പടികള്‍ കയറേണ്ടതുണ്ട്.
വോട്ടര്‍മാരുടെ ഈ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മുണ്ടുകോട്ടക്കല്‍ സ്വദേശികളായ സജി. കെ. സൈമണ്‍, മത്തായി പത്രോസ് എന്നിവര്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രനാണ് പരിഗണിച്ചത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രയാസം ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡോളി ഏര്‍പ്പെടുത്താന്‍ അനുവദിച്ചുവെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാര്‍ക്കായി ഈ ബൂത്തില്‍ ഡോളി ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷനും ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: