കൊച്ചി: തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബുവിന്റെ ചീഫ് ഇലക്ഷന് ഏജന്റ് ആര്. വേണുഗോപാല്‍, കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണ്‍ തുടങ്ങിയവര്‍ നല്കിയ ഹര്‍ജികള്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജിക്കാരുടെ മണ്ഡലങ്ങളിലെല്ലാം സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പു നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് സി.ടി. രവികുമാര്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: