മുണ്ടക്കയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ എം.ആര്.ഉല്ലാസ് വി.എന്‍. മനോജ് എന്നിവരുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം സിനിമാതാരം സുരേഷ്ഗോപി എം,പി ഇന്ന് മുണ്ടക്കയത്തും കറുകച്ചാലിലും ഇന്ന് എത്തും. രാവിലെ 8.30ന് മുണ്ടക്കയത്ത് റോക്മൗണ്ട് ജങ്ഷനില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ബസ്റ്റാന്‍ഡ് മൈതാനിയിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ബിഡിജെഎസ് ദേശീയപ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ നേതാക്കളായ പി.എസ്. മനോജ്, കെ.ബി. മധു, പി.എന്‍ റെജി, പി.എന്‍ രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് 2ന് പൊന്തന്‍പുഴയിലെ യോഗത്തിന് ശേഷം റോഡ്ഷോ ആരംഭിക്കും. മണിമല, പത്തനാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കറുകച്ചാലില്‍ 1.30ന് മഹാസമ്മേളനം നടക്കും. യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, എസ്എന്‍ഡിപിയോഗം ചങ്ങനാശ്ശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.വി. ശശികുമാര്‍, സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: