പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; 1000 വേദികളില്‍ തത്സമയം

Wednesday 11 May 2016 11:30 am IST

കൊച്ചി: എറണാകുളം ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍ എത്തും. തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്തിലാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുക. വൈകിട്ട് 5 ന് കൊച്ചി നാവിക ആസ്ഥാനത്ത് ഹെലിക്കോപ്റ്ററില്‍ എത്തുന്ന മോദി റോഡ്മാര്‍ഗം തൃപ്പൂണിത്തുറയില്‍ എത്തിച്ചേരും. വൈകിട്ട് 6.30 നാണ് അദ്ദേഹം പുതിയകാവില്‍ പ്രസംഗിക്കുന്നത്. സമ്മേളനത്തിനുശേഷം പ്രധാനമന്ത്രി ഇന്നുതന്നെ തിരിച്ചുപോകും. മൂന്നാമത്തെ പ്രാവശ്യമാണ് മോദി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നത്. മോദിയുടെ പ്രസംഗം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനു തത്സമയ സംവിധാനം ഒരുക്കുമെന്നു ബിജെപി നേതൃത്വം അറിയിച്ചു. തൃപ്പൂണിത്തുറയിലെ പ്രസംഗം സംസ്ഥാനത്തെ 1,000 വേദികളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. ഇതിനായി പ്രത്യേക എല്‍ഇഡി സ്‌ക്രീനുകള്‍ ഉള്‍പ്പടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.