കോട്ടയം: ഇന്റര്‍ ഗ്രേറ്റഡ് പവ്വര്‍ലൂം ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 18 മാസത്തെ ശമ്പളകുടിശിക നല്‍കാത്ത അധികൃത നടപടിയില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സൂചനാപണിമുടക്ക് നടത്തി.
സമരം മേഖലാസെക്രട്ടറി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രദീപ്, യൂണിറ്റ് സെക്രട്ടറി അജിത്ത് എന്നിവര്‍ സംസാരിച്ചു. മാനേജ്മെന്റുമായി നടക്കുന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പു ആയില്ലായെങ്കില്‍ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: