മരങ്ങാട്ടുപിള്ളി: പാലയ്ക്കാട്ടുമല നരസിംഹസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ മദ്യസംഘം മര്‍ദ്ദിച്ചതില്‍ ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ അഞ്ചുമാസക്കാലമായി ക്ഷേത്ര പൂജക്കെത്തിയ പൂജാരിയെ അന്നു മുതല്‍ ക്ഷേത്രഉപദേശക സമിതി സെക്രട്ടറി വിജയകുമാറിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ആള്ക്കാര് അപമാനിക്കുവാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഈ കഴിഞ്ഞ ദിവസം മേല്‍ശാന്തിയുടെ മുറിയില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും വസ്ത്രങ്ങള്‍ എടുത്ത് ദൂരെക്കളയുകയും ചെയ്തു. തുടര്‍ന്ന് പൂജാരി മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ നല്കിയ കേസിനെ ചോദ്യം ചെയ്ത് വിജയകുമാറിന്റെ നേതൃത്വത്തില്‍ മദ്യപിച്ചെത്തിയ സംഘമാണ് മുറിയില്‍ അതിക്രമിച്ചു കയറി ദുര്‍ഗാദാസ് എന്ന പൂജാരിയെ മര്‍ദ്ദിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പോലീസിനോട് അവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പരാതിയും നല്കി. യോഗത്തില്‍ രാജേഷ് കുര്യനാട്, സുദീപ് നാരായണന്, ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: