തെക്കേത്തുകവല: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറക്കടവ് മേഖലയില്‍ വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടം. അമ്പഴത്തിനാല്‍ അജീഷ്, തൈയില്‍ സന്തോഷ്, നമ്പൂരിമഠത്തില്‍ ശശിധരന് പിള്ള എന്നിവരുടെ വീടുകള്‍ക്ക് മരം വീണു ഭാഗീക നാശനഷ്ടമുണ്ടായി.
ഞള്ളിയില്‍ കുറുവച്ചന് ജോസഫ്, കാവുങ്കല്‍ കെ. ആര്. രാഘവന് നായര്‍ എന്നിവരുടെ റബര്‍മരങ്ങളും കാര്‍ഷിക വിളകളും കാറ്റില്‍ ഒടിഞ്ഞുവീണു നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: