ആലപ്പുഴ: ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം പൂര്‍ണമായും നിഷേധിക്കാതെ സിപിഎം നേതാവ് തോമസ്ഐസക്ക്. സമൂഹ മാദ്ധ്യമങ്ങളില്‍ ഐസക്ക് മുഖ്യമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടല്ലോയെന്ന ചോദ്യത്തിന് പ്രചരണം നടത്തുന്നവര്‍ക്ക് പാര്‍ട്ടിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ഐസക്കിന്റെ മറുപടി.
മുഖ്യമന്ത്രിയാകില്ല എന്നു തീര്‍ത്ത് പറയാന്‍ ഐസക്ക് തയ്യാറായില്ല. ആലപ്പുഴ പ്രസ്കഌബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയമാണ്. ക്രൂരമായ കൊലപാതകം മറച്ചുവെയ്ക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിച്ചത്. മന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: