മലപ്പുറത്ത് നടന്ന എന്‍ഡിഎ സമ്മേളനം ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തില്‍ ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ പൂര്‍ണ സംതൃപ്തരാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്. മലപ്പുറത്ത് എന്‍ഡിഎ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുസ്ലിങ്ങളെ മുഴുവന്‍ പാകിസ്ഥാനിലേക്ക് അയക്കുമെന്നായിരുന്നു പ്രചാരണം.
പക്ഷേ അതൊന്നും ഭാരതത്തിലെ ജനങ്ങള്‍ വിശ്വസിച്ചില്ല. ബിജെപി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കികൊണ്ടുള്ള ഭരണമാണ് കാഴ്ചവെക്കുന്നത്. ബ്രസല്‍സിലും അമേരിക്കയിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുസ്ലിങ്ങളെ ഭീകരവാദികളായി പ്രഖ്യാപിച്ചു.
എന്നാല്‍ ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പറഞ്ഞത് ഭാരതത്തിന്റെ പ്രധാനമന്ത്രി മാത്രമായിരുന്നു. പാകിസ്ഥാനും സൗദി അറേബ്യയും വരെ മൗനംപാലിച്ചപ്പോഴാണ് മോദി മുസ്ലിങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ലോകത്തെവിടെ ചെന്നാലും മുസ്ലിം മതത്തെ പുകഴ്ത്തുന്ന മോദിക്കെതിരെ കേരളത്തിലെ മുന്നണികള്‍ നടത്തുന്ന കള്ളപ്രചാരണം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സി.ശങ്കരന് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം, വേങ്ങര മണ്ഡലം സ്ഥാനാര്‍ത്ഥികളായ ബാദുഷാ തങ്ങള്‍, പി.ടി.ആലിഹാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: