തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടത്തുന്ന പ്രസംഗം സംസ്ഥാനത്തെ 1000 വേദികളില്‍ ബിജെപി തത്സമയം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 7.30 നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ തുറവൂര്‍ വിശ്വംഭരന്റെ പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി തൃപ്പൂണിത്തുറയിലെത്തുന്നത്. അദ്ദേഹം നടത്തുന്ന പ്രസംഗം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ് ഗ്രാമാന്തരങ്ങളില്‍ ബിജെപി തത്സമയ സംപ്രേഷണ സംവിധാനം ഒരുക്കുന്നത്. ഇതിനായി പ്രത്യേക എല്‍ഇഡി സ്ക്രീനുകള്‍ ഉള്‍പ്പടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്.
ആയിരം കേന്ദ്രങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പൊതുയോഗങ്ങളും സംഘടിപ്പിക്കും. മോദിയുടെ പ്രസംഗത്തിന് മുന്‍പായി യോഗങ്ങള്‍ തുടങ്ങും. മോദിയുടെ തൃപ്പൂണിത്തുറയിലെ പ്രസംഗം തുടങ്ങുമ്പോള്‍ പൊതുയോഗ വേദിയിലും അത് തത്സമയം പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം ജില്ലയില്‍മാത്രം 106 സ്ഥലത്ത് പൊതുയോഗങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: