ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ദുറ ഗ്രാമത്തില്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭീകരര്‍. വീടു വളഞ്ഞ സൈനികര്‍ക്കു നേരെ ഇവര്‍ വെടിയുതിര്‍ത്തു.
സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആഷിഖ്, മുദാസില്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: