സോണിയയെ തിരുത്തി വൃന്ദ കാരാട്ട്

Tuesday 10 May 2016 10:43 pm IST

കോഴിക്കോട്: അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് വൈകാരികമായല്ല സോണിയ മറുപടി പറയേണ്ടിയിരുന്നത് എന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കോഴിക്കോട്ട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയപരമായിത്തന്നെ ഉത്തരം പറയണം. അല്ലാതെ അവിടെ വികാരപ്രകടനമല്ല കാട്ടേണ്ടത്. കഴിഞ്ഞ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെ എന്‍ഡിഎ സമ്മേളനത്തില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസുമായി ബന്ധപ്പെട്ട് സോണിയ നടത്തിയ അഴിമതിയെ തുറന്നുകാട്ടി സംസാരിച്ചിരുന്നു. എന്നാല്‍ അതിനു മറുപടിയായി 9ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സോണിയ വൈകാരിക പ്രകടനമാണ് നടത്തിയത്. അഴിമതിയെപ്പറ്റി പറഞ്ഞപ്പോള്‍ സോണിയയുടെ മറുപടി തന്റെ മരണ ശേഷവും തനിക്ക് ഇന്ത്യന്‍ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളണം എന്നാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയവര്‍ രാഷ്ട്രീയപരമായ ചോദ്യങ്ങളെ അതേരീതിയില്‍ നേരിടണം അല്ലാതെ വെറുതെ വികാരപ്രകടനം നടത്തുകയല്ല വേണ്ടത് എന്ന് വൃന്ദ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.