ഇരിട്ടി: സിപിഎം ഭരിക്കുന്ന മുഴക്കുന്ന് പഞ്ചായത്തിലെ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റ് ഭരണപരമായ കാര്യങ്ങളില്‍ യുഡിഎഫ് മെമ്പര്‍മാരോട് പക്ഷപാതിത്വം കാണിക്കുന്നതായി യുഡിഎഫ് പഞ്ചായത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭരണ സമിതി യോഗങ്ങളിലും മറ്റും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തീരുമാനങ്ങള്‍ പ്രസിഡന്റ് കൈക്കൊള്ളുന്നത്. യു ഡി എഫ് മെമ്പര്‍മാരോട് പൊതുജനങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നു വരാവുന്ന രീതിയില്‍ ബോധപൂര്‍വമായ ശ്രമമാണ് പ്രസിഡന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ നല്കുന്ന കുടിവെള്ള വിതരണത്തില്‍ പോലും പച്ചയായ രാഷ്ട്രീയം കളിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. വാര്‍ഡ് തലത്തില്‍ വിവിധ യോഗങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തേണ്ടതിന് പകരം വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കാതെ നടത്തുകയും ഇതില്‍ പ്രസിടണ്ട് നേരിട്ട് പങ്കെടുക്കുകയുമാണ് ചെയ്യുന്നത്. മെമ്പര്‍മാരെ അപ്രസക്തരാക്കിക്കൊണ്ട് നടത്തുന്ന ഇത്തരം സിപിഎം നീക്കങ്ങള്‍ക്കെതിരെ യുഡിഎഫ് ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ വി.രാജു, ഒ.ഹംസ, പി.പി.മുസ്തഫ, കെ.കെ.സജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: