ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ടിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാവൂര്‍ മണ്ഡലത്തിന്റെ മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍, കേളകം കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ ഉജ്ജ്വല ബൈക്ക് റാലി നടന്നു. നൂറോളം ബൈക്കുകള്‍ പങ്കെടുത്ത റാലി ഇരിട്ടി പയഞ്ചേരി മുക്കില്‍ ബിജെപി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി പൈലി വാത്ത്യാട്ട് റാലി ഫ്ലാഗോഫ് ചെയ്തു. കാക്കയങ്ങാട്, പേരാവൂര്‍, തൊണ്ടിയില്‍, മണത്തണ, കണിച്ചാര്‍, കേളകം, അടക്കത്തോട്, ഇരട്ടത്തോട്, ച്ചുങ്കക്കുന്നു, അമ്പായത്തോട് തുടങ്ങിയ പ്രദേശങ്ങള്‍ ചുറ്റിയ ശേഷം റാലി കൊട്ടിയൂര്‍ അമ്പല പരിസരത്തു സമാപിച്ചു.
അതേസമയം ഇരുമുന്നണികളെയും അപ്രസക്തമാക്കിക്കൊണ്ട് മണ്ഡലം നിറഞ്ഞ് പൈലി വത്യാട്ടിന്റെ പര്യടനം തുടരുകയാണ്. ഇന്നലെ മുഴക്കുന്ന്, പേരാവൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. മുഴക്കുന്ന് പഞ്ചായത്തിലെ ഊവാപ്പളി, പാല, വെള്ളംപാറ, മുഴക്കുന്ന്, ഏടത്തൊട്ടി, പേരാവൂര്‍ പഞ്ചായത്തിലെ മേല്‍ മുരിങ്ങോടി, പേരാവൂര്‍ തെരു, തെറ്റ് വഴി, മലയംപടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം നീണ്ടുനോക്കിയില്‍ പര്യടനം അവസാനിച്ചു. എന്‍ഡിഎ നേതാക്കളായ കൂട്ട ജയപ്രകാശ്, സി.ബാബു, പി.എന്‍.ബാബു, കെ.വി.അജി, പി.കൃഷ്ണന്, രാംദാസ് എടക്കാനം, പി.കെ.ദാസന്, സണ്ണി വടക്കേകൂറ്റ്, മുരളീധരന് കാക്കയങ്ങാട്, ഗിരീഷ് പാലപ്പുഴ, നിര്‍മ്മല അനിരുദ്ധന്, ചന്ദ്രമതി ടീച്ചര്‍, ദാസന് പാലപ്പള്ളി രാജു ഇരിക്കൂര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: