കണ്ണൂര്‍: ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കാന്‍ സമഗ്രമായ എബിസി പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിര്‍ദേശം. ഗ്രാമ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തി ഇതിനാവശ്യമായ പ്രൊജക്ട് തയ്യാറാക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂക്ഷമായ തെരുവുനായ ശല്യത്തെക്കുറിച്ച് അംഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
വിവിധ സ്റ്റാന്‍്റിങ്ങ് കമ്മിറ്റ്ി റിപ്പോര്‍ട്ടുകള്‍ ചെയര്മാന്മാരായ വി.കെ.സുരേഷ് ബാബു, കെ.ശോഭ, കെ.പി.ജയബാലന്‍, ടി.ടി.റംല എന്നിവര്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: