കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത ഇലക്ഷനായി പ്രകൃതി സംരക്ഷണ ബോധത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഹരിത ബൂത്തുകള്‍ സ്ഥാപിക്കുന്നു. കാല്‍ടെക്സില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് ഹരിത ബൂത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന് കോ ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, അസി കോ ഓര്‍ഡിനേറ്റര്‍ ഇ മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: