കണ്ണൂര്‍: മലയാള ചലചിത്ര സൗഹൃദ വേദിയുടെ സഹകരണത്തോടെ മൂവി മാജിക് ഫിലിം അക്കാദമിയും കെഎന്‍ആര്‍ ടുഡെ ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിംഗ് ചാനലും സംയുക്തമായി ഏര്‍പ്പെടുത്തിയ പത്മഭൂഷണ്‍ പ്രേംനസീര്‍ ഫിലിം ആന്റ് ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നടന് പ്രോംകുമാര്‍, നിര്‍മ്മാതാവ് പി.വി.ഗംഗാധരന്, ഗായകന് ദേവാനന്ദ് എന്നിവര്‍ക്കാണ് ഫിലിം അവാര്‍ഡ്.
ടെലിവിഷന്‍ അവാര്‍ഡുകള്‍: മികച്ച സീരിയല്‍-മഞ്ഞുരുകും കാലം (മഴവില്‍ മനോരമ), സംവിധായകന്: ശ്രീജിത്ത് പാലേരി (എന്റെ പെണ്ണ്-മഴവില്‍ മനോരമ) നടന്: അനീഷ് (കാര്യം നിസ്സാരം-കൈരളി), നടി: അനുജോസഫ് (കാര്യം നിസ്സാരം-കൈരളി), ജനപ്രിയതാരം: മനോജ് പറവൂര്‍ (മഞ്ഞുരുകും കാലം-മഴവില്‍ മനോരമ), വില്ലന്‍: ജിഷിന് മോഹന്‍ (സുന്ദരി-മഴവില്‍ മനോരമ), സ്പേഷല്‍ അവാര്‍ഡ് : ഗിരീഷ് നമ്പ്യാര്‍ (ദത്തുപുത്രി-മഴവില്‍ മനോരമ), അവതരണം: മേഘ്ന സുരേന്ദ്രന് (പതിനാലാം രാവ്-മീഡിയ വണ്‍), യുവ പ്രതിഭ: ഗായിക രേഷ്മ മേനോന്, കോമഡി ടീം (ഹാസ്യതാരങ്ങള്‍): അനിയപ്പന്, ബിജു ചാലക്കുടി, കലാഭവന്‍ സുധി, ലക്ഷ്മി സുധി.
28ന് വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന താരോത്സവത്തില്വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് നൈറ്റ് ഡയറക്ടര്‍ റഹീം പൂവാട്ടുപറമ്പ്, മൂവി മാജിക് ഫിലീം അക്കാദമി എംഡി ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, കെഎന്‍ആര്‍ ടുഡെ എം.ഡി.ശരത്ത് പാറക്കണ്ടി എന്നിവര്‍ അറിയിച്ചു.
നടന് ക്യാപ്റ്റന്‍ രാജു, സംവിധായകന് മോഹന്‍ കുപ്ലേരി, തിരക്കഥാകൃത്ത് ശത്രുഘ്നന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഫിലിം അവാര്‍ഡുതുക 25000 രൂപയും ടിവി അവാര്‍ഡ് തുക 5000രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: