തിരുവനന്തപുരം: പ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ എട്ടുവരെ നടക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് 18 ആണ്. 2016 മാര്‍ച്ചില്‍ ആദ്യമായി പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത മുഴുവന്‍ വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പഴയ സിലബസില്‍ പരീക്ഷയെഴുതി ഒരു വിഷയം മാത്രം വിജയിക്കാനുള്ളവര്ക്കേ സേ പരീക്ഷയെഴുതാനാവൂ. ഈ വിഭാഗങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാര്‍ച്ചില്‍ ആദ്യമായി പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡിപ്ലസ് ഗ്രേഡോ അതിനുമുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരുവിഷയത്തിന് മാത്രമായി ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതാം. രണ്ടാംവര്‍ഷ തിയറി പേപ്പറുകള്‍ക്കു മാത്രമേ സേ, ഇംപ്രൂംവ്മെന്റ് അനുവദിക്കൂ.
മാര്‍ച്ചിലെ പരീക്ഷയെഴുതിയ സ്കൂളുകളിലാണ് സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 40രൂപയും അടയ്ക്കണം. വിദ്യാര്‍ത്ഥികള്‍ രണ്ടാംവര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: