വിഎച്ച്എസ്ഇ: ജയം 79.03%

Tuesday 10 May 2016 11:03 pm IST

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 79.03 ശതമാനം വിജയം. പാര്‍ട്ട് ഒന്നും രണ്ടും മൂന്നും വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയവരാണിവര്‍. പാര്‍ട്ട് ഒന്നിനും രണ്ടിനും യോഗ്യത നേടിയവര്‍ 87.72 ശതമാനമാണ്. പാര്‍ട്ട് ഒന്നിലും രണ്ടിലും യോഗ്യത നേടിയവര്‍ സ്വയം തൊഴിലിനും പബ്ലിക് സര്‍വീസിനും അപ്രന്റീസ്ഷിപ്പിനും അര്‍ഹരാണ്. അവര്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും യോഗ്യത നേടിയവര്‍ക്ക് മാത്രമേ ഉപരിപഠനത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയം നേടിയത് പാലക്കാട് ജില്ലയാണ്. 94.12 ശതമാനം. ഏറ്റവും കുറഞ്ഞ വിജയ ശതമാനം പത്തനംതിട്ട ജില്ലയിലാണ്, 71.71. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം-89.64, നേടിയത് പാലക്കാടും ഏറ്റവും കുറഞ്ഞ വിജയശതമാനം-62.46, പത്തനംതിട്ടയ്ക്കുമാണ്. പാര്‍ട്ട് ഒന്നിലും രണ്ടിലും പരീക്ഷ എഴുതിയത് 28031 വിദ്യാര്‍ഥികളാണ്. ഇവരില്‍ 24588 പേര്‍ യോഗ്യത നേടി. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും പരീക്ഷ എഴുതിയ 28031 വിദ്യാര്‍ഥികളില്‍ 22152 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. പാര്‍ട്ട് ഒന്നിലും രണ്ടിലും 27 സര്‍ക്കാര്‍ സ്‌കൂളുകളും 12 എയ്ഡഡ് സ്‌കൂളകളും നൂറു ശതമാനം വിജയം നേടി. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും നൂറു ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെയും എയ്ഡഡ് സ്‌കൂളുകളുടെയും എണ്ണം യഥാക്രമം 14 ഉം ഒന്‍പതും. ജഗതി, കുന്നംകുളം, ഒറ്റപ്പാലം സര്‍ക്കാര്‍ ബധിര-മൂക വിദ്യാലയങ്ങളിലും തിരുവല്ല സിഎസ്‌ഐ ബധിര-മൂക വിദ്യാലയത്തില്‍ നിന്നും പരീക്ഷ എഴുതിയ 62 പേരില്‍ 61 പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 59 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിനും അര്‍ഹത നേടി. വിഎച്ച്എസ്ഇ സേ പരീക്ഷയ്ക്ക് മേയ് 18വരെ അപേക്ഷിക്കാം. പരാജയപ്പെട്ടതും ഹാജരാകാതിരുന്നതുമായ എല്ലാ വിഷയങ്ങള്‍ക്കും സേ പരീക്ഷയെഴുതാം. ജൂണ്‍ രണ്ടുമുതലാണ് പരീക്ഷ. െ്രെപവറ്റ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനു മാത്രം സേ പരീക്ഷയെഴുതാം. തിയറി പേപ്പറിന് 150രൂപയും പ്രാക്ടിക്കല്‍ അടക്കം 175രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. '02020110293 VHSE Fees'  എന്ന് ട്രഷറിയില്‍ പണമടച്ച ചെല്ലാന്‍ സഹിതം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ചില്‍ റഗുലറായി പരീക്ഷയെഴുതി ഉപരിപഠനത്തിന് അര്‍ഹരായവര്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതാം. പേപ്പറൊന്നിന് 500 രൂപ വീതം '02020110293 ഢഒടഋ എലല'െ എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ പണമടച്ചതിന്റെ ചെല്ലാന്‍ സഹിതം അപേക്ഷനല്‍കണം. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 28ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. www. vhsexaminationkerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷാ ഫോം ലഭിക്കും. വിഎച്ച്എസ്ഇ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മേയ് 25നകം സ്‌കൂളുകളില്‍ എത്തിക്കുമെന്ന് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.