അഡിസ് അബബ: എത്യോപ്യയില്‍ കനത്ത മഴയേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 41 പേര് കൊല്ലപ്പെട്ടു. എത്യോപ്യയിലെ വൊളൈറ്റ സോണിലാണ് മണ്ണിടിച്ചിലുണ്ടായത്.
വൊളൈറ്റ നഗരത്തെയും സിദാമ സോണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം മണ്ണിടിച്ചിലില്‍ തകര്‍ന്നു വീണു. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.
വെള്ളക്കെട്ടു നിറഞ്ഞ റോഡുകളും മണ്ണിടിച്ചിലും രക്ഷാപ്രര്ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: