തിരുവനന്തപുരം: കനത്ത വേനല്‍ ചൂടില്‍ സംസ്ഥാനത്തെ പാല് ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. മുന്‍വര്‍ഷത്തെ പാല് സംഭരണത്തെക്കാള്‍ പ്രതിദിനം ഒരുലക്ഷത്തി നാല്‍പ്പതിനായിരം ലിറ്ററിന്റെ കുറവാണുള്ളത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല് ഇറക്കുമതി ചെയ്ത് പാല് ക്ഷാമം മറികടക്കുകയാണ് മില്‍മയിപ്പോള്‍. മില്‍മയുടെ തദ്ദേശ പാല് സംഭരണത്തില്‍ ഇരുപത് ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.
ഡിസംബറില്‍ പതിനൊന്ന് ലക്ഷംലിറ്ററായിരുന്ന പ്രതിദിന പാല്‍സംഭരണം 9.7 ലക്ഷം ലിറ്ററായി കുറഞ്ഞു. കഴിഞ്ഞ വേനലിലെ പ്രതിദിനപാല്‍ സംഭരണം പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 9.8 ലക്ഷം ലിറ്ററായി.
തിരുവനന്തപുരം മേഖലയിലാണ് പാലുല്‍പ്പാദനം ഏറ്റവും കുറഞ്ഞത്. പ്രതിദിനം നാല്‍പ്പത്തി രണ്ടായിരം ലിറ്ററിന്റെ കുറവാണ് വേനല്‍ ചൂടിന്റെ ആധിക്യത്തിലുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: