ഇന്‍ഡോര്‍: ഡിസംബര്‍ 31ന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്ന് ആഹ്വാനം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പട്ട് റായ്.
ഉജ്ജയിനിയില്‍ സംന്യാസിമാരും യുവാക്കളും പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിര്‍മ്മാണം വൈകിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡിസംബര്‍ മാസം വരെ ക്ഷമയോടെ ഇതിനായി കാത്തിരിക്കുമെന്നും പറഞ്ഞു.
എന്നാല്‍ നവംബര്‍ ഒന്നിന് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. അയോദ്ധ്യ വിഷയത്തില്‍ ചില സംഘടനകള്‍ വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോദ്ധ്യ ക്ഷേത്രത്തിന്റെ 90 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു. അവശേഷിക്കുന്ന നിര്‍മ്മാണത്തിന് സംന്യാസിമാരുടെ സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: