തെന്മല: ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ 15 ലക്ഷം രൂപ വിലവരുന്ന പാന്‍പരാഗുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. ഗണേശ് (31), മുത്തുകുമാര്‍ (48) എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെയാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. പച്ചക്കറി ലോറിയില്‍ നിരോധിത പുകയില കടത്താനായിരുന്നു ശ്രമം.
പാരിപ്പള്ളിയിലുള്ള ഒരു മൊത്തവിതരണ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു ലഹരി വസ്തുക്കളെന്ന് പിടിയിലായവര്‍ എക്സൈസിന് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: