കൊച്ചി: ജിഷയുടെ കൊലപാതകം വോട്ട് ബാങ്കാക്കരുതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
മാധ്യമങ്ങള്‍ വിഷയം ദുരുപയോഗം ചെയ്യരുതെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സമയം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാര്‍ത്ഥ പ്രതിയെ പിടിക്കാന്‍ പോലീസിന് സമയം നല്‍കണം. ആരെയെങ്കിലും പിടികൂടി പ്രതിയാക്കിയിട്ട് കാര്യമില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്’ എന്നത് മാറി ‘ഒരു കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല’ എന്ന രീതിയിലായെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: