കോട്ടയം: ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തില മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായും കേരളത്തിന്റെ സമ്പദ്ഘടന തകര്‍ത്തത് യുഡിഎഫ് സര്‍ക്കാരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
കോട്ടയം പ്രസ്സ്ക്ലബ്ബ് സംഘടിപ്പിച്ച നിലപാട് 2016 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കണക്കുകള്‍ നിരത്തി ജനങ്ങളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തെപ്പോലും വരള്‍ച്ച ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കങ്ങളില്ല.
എന്നാല്‍ മുന്നണിയില്‍ സിപിഎമ്മിന്റെ വല്യേട്ടന് നയത്തെക്കുറിച്ചുള്ള ചോദ്യത്തിന് തര്‍ക്കങ്ങളില്ല എന്നുമാത്രമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: