ഓര്‍മ്മമരം: 47 പോളിംഗ് ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഫലവൃക്ഷത്തൈകള്‍ നല്‍കും

Wednesday 11 May 2016 9:19 pm IST

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നടപ്പിലാക്കുന്ന ഓര്‍മമരം പദ്ധതിയുടെ ഭാഗമായി മാതൃകാ പോളിംഗ് ബൂത്തുകളായി തെരഞ്ഞെടുത്ത 47 ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. മറ്റു ബൂത്തുകളില്‍ കന്നി വോട്ടര്‍മാര്‍, 75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. അമ്പലവയല്‍ ആര്‍എആര്‍എസ്, വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം എന്നിവ തയാറാക്കിയ ഫലവൃക്ഷത്തൈകളാണ് പോളിംഗ് ദിനത്തില്‍ വിതരണം ചെയ്യുക. ഇതില്‍ മാവ്, പേര, സീതാപ്പഴം, നെല്ലി, ലിച്ചി എന്നിവയുടെ തൈകളാണുണ്ടാവുക. തൈകള്‍ മേയ് 14നും 15നുമായി പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തിച്ച് സൂക്ഷിക്കും. ഇവയുടെ വിതരണത്തിനായി ഓരോ ബൂത്തിനും പരിശീലനം ലഭിച്ച രണ്ടു വീതം സ്വീപ് വളണ്ടിയര്‍മാരുണ്ടാവും. എല്ലാ വോട്ടര്‍മാര്‍ക്കും വൃക്ഷത്തൈകള്‍ കൊടുക്കുന്ന 47 ബൂത്തുകളുടെ പട്ടിക ചുവടെചേര്‍ക്കുന്നു. ബത്തേരി : ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിക്കല്ലൂര്‍ (വലത് ഭാഗം), ശ്രീനാരായണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂതാടി (വലത് ഭാഗം), സെന്റ്‌മേരീസ് എയ്ഡഡ് യു.പി. സ്‌കൂള്‍ കബനിഗിരി, ജി.എല്‍.പി.എസ് മുത്തങ്ങ (ഇടത് ഭാഗം), ജി.എല്‍.പി.എസ് കൊളവല്ലി സീതാമൗണ്ട് (ഇടത് ഭാഗം), ഗവ. ഹൈസ്‌കൂള്‍ അതിരാറ്റ്കുന്ന് (വലത് ഭാഗം), ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ബത്തേരി (മെയിന്‍ ബില്‍ഡിങ്ങിന്റെ മധ്യഭാഗം), ദേവിവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം (വടക്കേ ബില്‍ഡിങ്ങിന്റെ ഇടതുഭാഗം), സെന്റ്‌തോമസ് എല്‍.പി.എസ് നടവയല്‍ (ഇടതു ഭാഗം), സെന്റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (ഇടതു ഭാഗം), അസംപ്ഷന്‍ എ.യു.പി.എസ് ബത്തേരി (ഗ്രൗണ്ട് ഫ്‌ളോറിന്റെ ഇടതു ഭാഗം), ജി.എല്‍.പി.എസ് മരക്കടവ് (വലതുഭാഗം), സെന്റ്‌തോമസ് എല്‍.പി.എസ് നടവയല്‍ (വലതു ഭാഗം), വിജയ എച്ച്.എസ്.എസ് പുല്‍പ്പള്ളി (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കോളേരി (കിഴക്കേ ബില്‍ഡിങ്ങ്), സെന്റ് സെബാസ്റ്റ്യന്‍ എ.യു.പി.എസ് പാടിച്ചിറ (വലത് ഭാഗം), സെന്റ്‌മേരീസ് എച്ച്.എസ്.എസ് മുള്ളങ്കൊല്ലി, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ബത്തേരി (മെയിന്‍ ബില്‍ഡിങ്ങിന്റെ തെക്ക്ഭാഗം) മാനന്തവാടി : സെന്റ്കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (പടിഞ്ഞാറെ ബില്‍ഡിങ്), സര്‍വ്വോദയ എച്ച്.എസ്. ഏച്ചോം (പുതിയ കെട്ടിടത്തിന്റെ ഇടത് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ അഞ്ച്കുന്ന് എല്‍.പി സെക്ഷന്‍ (പഴയ ബില്‍ഡിങ്ങിന്റെ വലത് ഭാഗം), സെന്റ്കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി (കിഴക്കേ ബില്‍ഡിങ്), ജി.എല്‍.പി.എസ് കണ്ടത്തുവയല്‍, സെന്റ്‌ജോസഫ്‌സ് സ്‌കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്റെ കിഴക്ക് ഭാഗം), ജി.എച്ച്.എസ് കുഞ്ഞോം (രണ്ടാമത്തെ ബില്‍ഡിങ്ങ്), സര്‍വോദയ എച്ച്.എസ്. ഏച്ചോം (പുതിയ ബില്‍ഡിങ്ങിന്റെ വടക്ക് ഭാഗം), ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ എല്‍.പി.എസ് വരയാല്‍ (പടിഞ്ഞാറെ ബില്‍ഡിങ്ങ്), ജി.യു.പി.എസ് മാനന്തവാടി (തെക്കെ ബില്‍ഡിങ്ങ്), സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് ദ്വാരക (മെയിന്‍ ബില്‍ഡിങ്ങിന്റെ വടക്ക് ഭാഗം), ജി.യു.പി.എസ് വെള്ളമുണ്ട (കിഴക്ക് ഭാഗം), ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ അഞ്ച്കുന്ന് യു.പി സെക്ഷന്‍ (പുതിയ ബില്‍ഡിങ്ങിന്റെ മധ്യ ഭാഗം), സെന്റ്‌ജോസഫ്‌സ് സ്‌കൂള്‍ ചെറുകാട്ടൂര്‍ (പുതിയ ബില്‍ഡിങ്ങിന്റെ പടിഞ്ഞാറ് ഭാഗം) കല്‍പ്പറ്റ : ജി.യു,പി.എസ്. കുറുമ്പാല (കിഴക്കെ കെട്ടിടം), ജി.യു,പി.എസ്. കോട്ടനാട് (വലത് ഭാഗം), എ.യു.പി.എസ് വാഴവറ്റ, എ,യു,പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എല്‍.പി.എസ് പടിഞ്ഞാറത്തറ (വലത് ഭാഗം), എ.പി.ജെ സര്‍വ് ഇന്ത്യാ ആദിവാസി എല്‍പി സ്‌കൂള്‍ കുന്നമ്പറ്റ (ഇടത് ഭാഗം), ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ കല്‍പ്പറ്റ (ഇടത് ഭാഗം), ആനപ്പാറ ലൈബ്രറി & റിക്രിയേഷന്‍ ക്ലബ്ബ് ചുണ്ടേല്‍ എസ്റ്റേറ്റ്, ജി.യു.പി.എസ് കോട്ടനാട് (ഇടത് ഭാഗം), സെന്റ്‌ജോസഫ്‌സ് യു.പി.എസ് മേപ്പാടി (ഇടത് ഭാഗം), ജില്ലാ വ്യവസായ കേന്ദ്രം ഹാള്‍ മുട്ടില്‍ (വലത് ഭാഗം), മൂണ്‍ലൈറ്റ് എല്‍.പി.എസ് മുണ്ടക്കുറ്റി (വലത്ഭാഗം), ജി.എല്‍പിഎസ് ചുളുക്ക (വലത് ഭാഗം), ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ (വലത് ഭാഗം) ഓര്‍മമരം പദ്ധതിയുടെ അവസാനവട്ട ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, ഓര്‍മമരം നോഡല്‍ ഓഫീസര്‍ പി.ജി. വിജയകുമാര്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എം.കെ.രാജന്‍, ജില്ലാസോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.യു.ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.