കൂടംകുളം: വിദഗ്ദ്ധ സമിതി രൂപീകരിക്കും

Saturday 4 February 2012 4:57 pm IST

ചെന്നൈ: കൂടംകുളം ആണവനിലയം സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെക്കുറിച്ചു പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ സമിതിക്കു നിര്‍ദേശം നല്‍കും. റിപ്പോര്‍ട്ട് പഠിച്ച ശേഷമായിരിക്കും കൂടംകുളം വിഷയത്തില്‍ തീരുമാനമെടുക്കുക. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ജയലളിത. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി അംഗങ്ങളും ആണവനിലയത്തിനെതിരേ സമരം ചെയ്യുന്നവരും ചര്‍ച്ച നടത്താന്‍ തയാറാകാത്ത സാഹചര്യത്തിലാണു നടപടി. ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഗണിക്കുമെന്നു കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കിയെങ്കിലും സമിതിയുമായി സഹകരിക്കാന്‍ സമരം ചെയ്യുന്നവര്‍ തയാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.