ആലപ്പുഴ: ഗൗഡ സരസ്വത ബ്രാമണ സമുദായത്തിന്റെ ഉന്നമനത്തിന് പിന്തുണ നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതിയോ മതമോ നോക്കാതെ വോട്ട് നല്കി സഹായിക്കാന്‍ ആള് കേരള ഗൗഡ സരസ്വത ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതായി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കായംകുളം ബിജു എന്‍. പൈ പറഞ്ഞു. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജില്‍ ഉദ്യോഗനിയമനത്തിലും അഡ്മിഷനിലും ജിഎസ്ബി സമുദായത്തിന് പ്രാതിനിധ്യം നല്‍കുക, കൊച്ചി ടിഡി സ്കൂള്‍, കായംകുളം വിഠോബ സ്കൂള്‍ എന്നിവയില്‍ എയ്ഡഡ് പ്ലസ്ടു അനുവദിക്കുക തുടങ്ങിയവയാണ് ഫെഡറേഷന്റെ ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: