തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ പൊതു അവധി ദിവസം കൂടിയായ ഞായറാഴ്ച രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ തിങ്കളാഴ്ച രാത്രി വളരെ വൈകുന്നതു വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നുണ്ട്. താമസസ്ഥലത്തുനിന്ന് വളരെയധികം ദുരത്തുള്ള പോളിംഗ് സ്റ്റേഷനുകളില്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ അര്‍ധരാത്രിയോടുകൂടിയാണ് വീടുകളില്‍ തിരിച്ചെത്തുന്നത്.
ഇവര്‍ക്ക് പിറ്റേദിവസം രാവിലെ വീണ്ടും ഓഫീസുകളില്‍ പോവുകയെന്നുള്ളത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് മെയ് 17ന് അവധി അനുവദിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എന്‍ജിഒ സംഘ് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: