പാലാ: എന്‍ഡിഎ പാലാ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിന്റെ ഭാഗമായി ഇന്ന് പാലായില്‍ മഹാവിജയം മഹാറാലി എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3 ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന റാലിക്ക് വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും കൊഴുപ്പേകും. 4 മണിക്ക് ളാലം പാലത്തിനു സമീപം നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രിമാര്‍, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, ബിജെപി. സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. എന്‍ഡിഎ ചെയര്മാന് മോഹനന് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: